Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Lists

Palakkad

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

പാ​ല​ക്കാ​ട്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത​മാ​യ വി​ല​ക്ക​യ​റ്റം, പൂ​ഴ്ത്തി​വ​യ്പ്, ക​രി​ഞ്ച​ന്ത എ​ന്നി​വ​യ്‌​ക്കെ​തി​രേ എ​ല്ലാ വ്യാ​പാ​രി​ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ വി​ല​വി​വ​ര​പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ക​ട​ക​ളി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട​തും, ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​ല്പ​ന ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ബി​ല്ല് കൃ​ത്യ​മാ​യി ന​ല്‍​കേ​ണ്ട​തു​മാ​ണ്. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ വ്യാ​പാ​രി​ക​ള്‍ പ്ര​ത്യേ​കം ഉ​റ​പ്പാ​ക്ക​ണം. പൊ​തു​വി​പ​ണി​യി​ലെ ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ- താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ പൊ​തു​വി​ത​ര​ണം, പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഭ​ക്ഷ്യ​സു​ര​ക്ഷ, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പൊ​തു​വി​പ​ണി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. അ​ള​വു​തൂ​ക്ക കൃ​ത്യ​ത, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ എ​ന്നി​വ​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എ.​എ​സ്. ബീ​ന, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി പൊ​തു​ജ​നാ​രോ​ഗ്യ​സ​മി​തി

പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ, ഷി​ഗെ​ല്ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീരുമാനം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി.​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​സ​മി​തി യോ​ഗമാണ് തീ​രു​മാ​നമെടുത്തത്. ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ള്‍, ശീ​ത​ള പാ​നീ​യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, മ​റ്റ് ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​ജ​നാ​രോ​ഗ്യ​സ​മി​തി യോ​ഗം​ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ ഭ​ക്ഷ​ണ​നി​ര്‍​മാ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ്യ​വി​ഷ​ബാ​ധ, പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ എ​ന്നി​വ​ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ശു​ചി​ത്വ - സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം), ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദം), ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ), ജി​ല്ലാ സ​ര്‍​വ​യ​ലെ​ന്‍​സ് ഓ​ഫീ​സ​ര്‍, ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി വി​ഭാ​ഗം മേ​ധാ​വി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍, ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ര്‍, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up